മുംബൈ: മുംബൈയില്‍നിന്ന് ഗൊരഖ്പുരിലേക്ക് പുറപ്പെട്ട ഗോദാന്‍ എക്‌സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയില്‍വേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തീ പിടിത്തത്തില്‍ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള പാഴ്‌സല്‍ ബോഗികള്‍ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
നാസിക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. തീ പടര്‍ന്ന ബോഗികള്‍ ഉടന്‍ തന്നെ വേര്‍പെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി.റെയില്‍വേ പൊലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.