ഒറ്റ മിസൈലില്‍ ഒന്നിലധികം പോര്‍മുനകള്‍; അഗ്നി മിസൈല്‍ പരീക്ഷണം വിജയമെന്ന് മോദി, ‘ദിവ്യാസ്ത്ര ദൗത്യം’

0

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവ്യാസ്ത്ര ദൗത്യം വിജയകരമാക്കിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ ട്വിറ്ററിലൂടെ മോദി അഭിനന്ദിച്ചു.

‘മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി-5 മിസൈലിന്റെ ആദ്യ പരീക്ഷണമായ ദിവ്യാസ്ത്ര ദൗത്യം വിജയകരമാക്കിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നു,’ -പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.ആണവായുധ ശേഷിയുള്ള മിസൈലാണ് അഗ്നി 5. വിവിധ സ്ഥലങ്ങളെ ലക്ഷ്യമാക്കി ഒറ്റ മിസൈലില്‍ ഒന്നിലധികം പോര്‍മുനകള്‍ വിന്യസിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ. മിഷന്‍ ദിവ്യാസ്ത്രയുടെ പരീക്ഷണ വിജയത്തോടെ, MIRV ശേഷിയുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.

തദ്ദേശീയ ഏവിയോണിക്‌സ് സംവിധാനങ്ങളും ഉയര്‍ന്ന കൃത്യത നല്‍കുന്ന സെന്‍സര്‍ പാക്കേജുകളും അഗ്നി 5 മിസൈലില്‍ ക്രമീകരിച്ചിട്ടുണ്ട്. റീ-എന്‍ട്രി വെഹിക്കിള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനങ്ങള്‍ മിസൈലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply