‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു’; ജയരാജന്റെ ഭാര്യയുടെ പരാതിയില്‍ ഡിസിസി നേതാവിനെതിരെ കേസെടുത്തു

0

കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു എന്ന ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തത്.ഡിസിസി നേതാവിനെതിരെ ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും ജയരാജന്റെ ഭാര്യ പികെ ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. തന്നെയും ഭര്‍ത്താവിനെയും സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുക ലക്ഷ്യമിട്ടാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചതെന്ന് ഇന്ദിര പരാതിയില്‍ പറയുന്നു.

Leave a Reply