ആനപ്പുറത്തേറി മോദി, കൈയില്‍ ക്യാമറ; പിന്നാലെ ജീപ്പ് സഫാരി; കാസിരംഗ ദേശീയോദ്യാനത്തില്‍ ആദ്യ സന്ദര്‍ശനം

0

ദിസ്പൂര്‍: അസമിലെ കാസിരംഗ ദേയീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍പ്പെട്ട കാസിരംഗ ദേയീയോദ്യാനം മോദി ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. നാഷണല്‍ പാര്‍ക്കില്‍ ആന സഫാരിയും ജീപ്പ് സഫാരിയും നടത്താന്‍ മോദി സമയം ചെലവഴിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പാര്‍ക്കിന്റെ സെന്‍ട്രല്‍ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയില്‍ ആന സഫാരിയാണ് മോദി ആദ്യം തെരഞ്ഞെടുത്തത്. തുടര്‍ന്നായിരുന്നു ജീപ്പ് സഫാരി. പാര്‍ക്ക് ഡയറക്ടര്‍ സൊണാലി ഘോഷും മറ്റ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും മോദിയെ അനുഗമിച്ചു.

Leave a Reply