പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനര്‍ജി; പ്രോട്ടോക്കോള്‍ സന്ദര്‍ശനമെന്ന് പ്രതികരണം

0

കൊല്‍ക്കത്ത: ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരം രാജ്ഭവനില്‍ എത്തിയതാണെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.

ഡിസംബറില്‍, സംസ്ഥാനത്തിന് അര്‍ഹമായ 1.18 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ സംസ്ഥാനത്ത് എത്തിയാല്‍ മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുന്നത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.കേന്ദ്രം ഫണ്ടു നല്‍കുന്നില്ലെന്നു കാണിച്ച് 2022 മാര്‍ച്ച് മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇക്കാര്യം. പദ്ധതിയിലെ ഗുണഭോക്താക്കളായ 30 ലക്ഷം പേര്‍ക്കുള്ള കുടിശിക അടുത്തിടെ വിതരണം ചെയ്യാന്‍ ആരംഭിച്ചു. 2700 കോടി രൂപയാണ് ഈ ഇനത്തില്‍ മാത്രം കുടിശികയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here