സര്‍ക്കാര്‍ രേഖകളില്‍ മക്കളുടെ പേരിന് മുന്നില്‍ അമ്മയുടെ പേര് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

0

മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ മക്കളുടെ പേരിന് മുമ്പ് അമ്മയുടെ പേര് ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. തീരുമാനം മഹാരാഷ്ട്ര മന്ത്രിസഭ പാസാക്കി. 2024 മെയ് 1 മുതല്‍ സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇത് നടപ്പിലാക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍, 2024 മെയ് 1 നോ അതിനു ശേഷമോ ജനിച്ച മക്കളുടെ പേരിന് ഒപ്പം അമ്മയുടെ പേര് നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

എല്ലാ വിദ്യാഭ്യാസ രേഖകളിലും റവന്യൂ പേപ്പറുകളിലും സാലറി സ്ലിപ്പുകളിലും സര്‍വീസ് ബുക്കുകളിലും വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫോമുകളിലും കുട്ടിയുടെ പേര്, അമ്മയുടെ പേര്, പിതാവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെയാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്. ഇനി അമ്മയുടെ പേര് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല.ജനനമരണ രജിസ്റ്ററുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനാരോഗ്യ വകുപ്പിന് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ ജനനമരണങ്ങള്‍ അച്ഛന്റെ പേരിനും കുടുംബപ്പേരിനും മുമ്പായി അമ്മയുടെ പേരിനൊപ്പം രേഖപ്പെടുത്തും.

വിവാഹിതരായ സ്ത്രീകള്‍ക്ക്, രജിസ്‌ട്രേഷന്‍ പ്രക്രിയ അവരുടെ ആദ്യനാമവും തുടര്‍ന്ന് അവരുടെ ഭര്‍ത്താവിന്റെ പേരും കുടുംബപ്പേരും ഉപയോഗിച്ച് തുടരുമെന്നും തീരുമാനിച്ചു. സ്വത്ത് രേഖകളില്‍ സ്വന്തം കുടുംബപ്പേര് ഉള്‍പ്പെടുത്താനും സ്ത്രീകള്‍ക്ക് അവസരമുണ്ട്. കുട്ടികളുടെ ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനാഥര്‍ക്കും അസാധാരണ കേസുകള്‍ക്കും ഇത് ബാധകമല്ല.

Leave a Reply