കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

0

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കമ്പംമേട്ട് കാട്ടേഴത്ത് വീട്ടില്‍ എബിയുടെ മകള്‍ ആമിയാണ് മരിച്ചത്.രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ കമ്പംമേട്ടിലേക്ക് മടങ്ങുകയായിരുന്നു എബിയും കുടുംബവും. കമ്പത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്.

പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. എബിയുടെ അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ, മൂന്നു വയസ്സുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.

Leave a Reply