‘മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വലിഞ്ഞുകയറിയ കുടിയൻ അല്ല ജാസി ഗിഫ്റ്റ്; 20 വർഷം പഴക്കമുള്ള ഗോസിപ്പ്’

0

ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ അപമാനിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. വേദിയിൽ പാടിക്കൊണ്ടിരിക്കുന്നതിനിടെ താരത്തിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. പ്രിയ ഗായകനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 20 വർഷമായി ജാസി ഗിഫ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ഗോസിപ്പിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജംഷീദ് പള്ളിപ്രം.

മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണച്ചിന് സ്റ്റേജിൽ വലിഞ്ഞു കയറിയ ഒരു കള്ളുകടിയനെക്കുറിച്ചാണ് കഥ. ആ കള്ളുകുടിയനാണ് ജാസി ഗിഫ്റ്റ് എന്നാണ് പ്രചരിച്ചത്. എന്നാൽ യഥാർത്ഥ സംഭവം അങ്ങനെയല്ല. ലജ്ജാവതിയെ എന്ന ഗാനം ചാനലിൽ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കുടുംബം മകളുടെ വിവാഹത്തിന് ആ ഗാനം കേൾപ്പിക്കുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ വൈറൽ സംഭവമാണ് ലജ്ജാവതിയെ എന്നാണ് ജംഷീദ് കുറിക്കുന്നത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുകയായിരുന്നു.

ജംഷീദ് പള്ളിപ്രത്തിന്റെ കുറിപ്പ്

മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം. രാത്രി നടന്മാരും സംവിധായകരും ഗായകരും അവിടെ ഒത്തുകൂടി. കല്യാണ വിവരം അറിഞ്ഞെത്തിയ ഒരു കുടിയൻ പന്തലിൽ വലിഞ്ഞുകയറി. മദ്യപിച്ചു ലക്കുക്കെട്ട് അയാൾ ഒരു പാട്ടുപാടി. ലജ്ജാവതിയെ എന്ന പാട്ടാണത്. പാട്ടുകേട്ട് ആളുകൾ നിശബ്‌ദരായി. ഗാനം അവസാനിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു. പന്തലിൽ ഉണ്ടായിരുന്ന ഒരു സംവിധാകന്റെ അടുത്ത സിനിമയിൽ ആ ഗാനം പാടാൻ കുടിയന് അവസരം കിട്ടി. അയാളുടെ പേരാണ് ജാസി ഗിഫ്റ്റ്.

ഈ ഒരു ഗോസിപ്പിന് ഇരുപത് വർഷത്തോളം പഴക്കമുണ്ട്. സ്കൂൾ കാലത്ത് കേട്ടുവന്ന ഈ കഥയിൽ മമ്മൂട്ടിയുടെ മകളുടെ കല്യാണവും അവിടെ വെച്ച് ജാസി ഗിഫ്റ്റിന്റെ ഗാനം കേട്ടതുമെല്ലാം ശരിയാണ്. പക്ഷെ യഥാർത്ഥ കഥ അങ്ങനെയല്ല.

ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായിരുന്നു ഫോർ ദി പീപ്പിൾ. ലജ്ജാവതിയ എന്ന ഗാനം ട്യൂൺ ചെയ്തപ്പോൾ അദ്നാൻ സാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശം. അതുനടന്നില്ല. ഒടുവിൽ ജാസി ഗിഫ്റ്റ് തന്നെ പാടി.

യേശുദാസിൽ നിന്നോ എംജി ശ്രീകുമാറിൽ നിന്നോ ചിത്രയിൽ നിന്നോ മൈക്ക് പിടിച്ചുവാങ്ങുമോ എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞു. ഇല്ല എന്ന് തന്നെയാണ് ഉത്തരം

റെക്കോർഡിങ്ങും നിർമ്മാണവും പൂർത്തിയാക്കി ഫോർ ദി പീപിൾ സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റും റിലീസ് ചെയ്തിട്ടില്ല. സിനിമ വിശേഷങ്ങളുമായെത്തിയ ഒരു ചാനലിൽ ഈ ഗാനം പ്ലേ ചെയ്തു. ഗാനം റിലീസ് ചെയ്ത രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണം. മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം ഈ ഗാനം വേണമെന്ന് വീട്ടുകാർക്ക് ഒരു ആഗ്രഹം. ചിത്രത്തിന്റെ നിർമ്മാതാവ് സാബുവിന് ഫോൺ വന്നു. മൈലാഞ്ചി കല്യാണത്തിന് ആ പാട്ട് പ്ലേ ചെയ്തു. ആളുകൾ നൃത്തംവെച്ചു.

Leave a Reply