തെരഞ്ഞെടുപ്പാണ്, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്‌സ്ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പൊലീസുകാര്‍ക്ക് വിവരം നല്‍കാം. സൈബര്‍ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകള്‍, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം നമ്പറുകളും വാട്‌സ്ആപ്പും നല്‍കിയിട്ടുണ്ട്.ഇത്തരം വിവരങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Leave a Reply