ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ചെലവ് 454 രൂപ; വേഗം 250 കിലോമീറ്റര്‍; വരുന്നു ആയിരം അമൃത് ഭാരത് ട്രെയിനുകള്‍

0

ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ഇന്ത്യ കുറഞ്ഞത് ആയിരം അമൃത് ഭാരത് ട്രെയിനുകളെങ്കിലും നിര്‍മിക്കുമെന്നും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകളുടെ കയറ്റുമതിയില്‍ റെയില്‍വേ ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.പ്രതിവര്‍ഷം 700 കോടി ജനങ്ങളാണ് റെയില്‍വേ വഴി യാത്ര ചെയ്യുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടരക്കോടിയാണ്. യാത്രാനിരക്ക് നൂറ് രൂപയാണെങ്കില്‍ യാത്രക്കാരില്‍ നിന്ന് ഊടാക്കുന്നത് 45 രൂപയാണ്. യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും 55ശതമാനം കിഴിവ് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകോത്തര നിലവാരുമുള്ള തരത്തിലാണ് അമൃത് ഭാരത് ട്രെയിനുകളുടെ രൂപകല്‍പ്പന. ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനായി 454 രൂപയാണ് ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകള്‍ യുവാക്കള്‍ക്ക് ഇതിനകംതന്നെ ഏറെ പ്രിയപ്പെട്ടതായിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ വന്ദേഭാരതിന്റെ 500 ട്രെയിനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply