കുട്ടിക്കാലം തൊട്ട് ആരോഗ്യപ്രശ്‌നങ്ങള്‍; വൈകാരികമായി സംസാരിച്ച് അനന്ദ് അംബാനി, കണ്ണ് നിറഞ്ഞ് മുകേഷ് അംബാനി

0

അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ചടങ്ങില്‍ അനന്ദ് അംബാനിയുടെ പ്രസംഗമാണ് വൈറലായിരിക്കുന്നത്. മകന്റെ പ്രസംഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുകേഷ് അംബാനിയേയും കാണാം.

കുട്ടിക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ച് പറഞ്ഞു തുടങ്ങിയ അനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയേക്കുറിച്ചാണ് സംസാരിക്കുന്നത്. തനിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്ത കുടുംബമാണ് തന്റേതെന്നാണ് അനന്ദ് അംബാനി പറയുന്നത്. ജീവിതത്തില്‍ പലകാര്യങ്ങളും അത്ര എളുപ്പമായിരുന്നില്ലെന്നും അനന്ദ് പറയുന്നുണ്ട്. കുട്ടിക്കാലംമുതല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് തനിക്കുണ്ടായിരുന്നത്. പക്ഷേ, ആ യാത്രയിലുടനീളം കുടുംബത്തിന്റെ പിന്തുണയാണ് കൂടെയുണ്ടായിരുന്നതെന്നും അനന്ദ് പറയുന്നു.വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ചെയ്തത് അമ്മ നിത അംബാനിയാണെന്നും അനന്ദ് പറയുന്നുണ്ട്. നാലുമാസത്തോളമായി ദിവസവും പതിനെട്ടും പത്തൊമ്പതും മണിക്കൂറുകള്‍ ഒരുക്കങ്ങള്‍ക്കായി അമ്മ നീക്കിവെച്ചു. രണ്ടുമൂന്നുമാസമായി കുടുംബത്തിലെ എല്ലാവരും മൂന്നുമണിക്കൂറില്‍ കുറവാണ് ഉറങ്ങിയിട്ടുള്ളത്. രാധികയെ വധുവായി ലഭിക്കുന്ന താന്‍ ഭാഗ്യവാനാണെന്നും അനന്ദ് പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി പരിചയമുണ്ടെങ്കിലും ഇന്നലെ കണ്ടതുപോലെയാണ് തോന്നാറുള്ളതെന്നും അനന്ദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here