കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു

0

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റിൽ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here