പ്രമുഖ നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു

0

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി രോഗബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതോടെ കഴിഞ്ഞ ആഴ്ച ഐസിയുവിലേക്ക് മാറ്റി.സീരിയലുകളില്‍ നിറസാന്നിധ്യമായ സാരഥി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. രക്തബീജ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം 200ഓളെ സിനിമയിലും സീരിയലുകളും നാടകങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടു. പശ്ചിമ ബംഗാള്‍ മോഷന്‍ പിക്ചര്‍ ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.

Leave a Reply