‘ആവേശത്തിനും മത്സരയോട്ടത്തിനും ആയുസ്സ് ഒട്ടുമില്ല’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

0

തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ അത്യാവശ്യമാണ്. മറ്റുള്ളവരുടെ ജീവന്‍ കൂടി വിലപ്പെട്ടതാണ് എന്ന ചിന്ത അനിവാര്യമാണ്. അതുകൊണ്ട് മോട്ടോര്‍ വാഹനനിയമം പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കുകയാണ് വേണ്ടത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഒരു ബൈക്ക് അപകട വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

ആവേശത്തിനും മത്സരയോട്ടത്തിനും ആയുസ്സ് ഒട്ടുമില്ല എന്ന് ഓര്‍മ്മിപ്പിച്ച്, പാഞ്ഞെത്തിയ ബൈക്ക് എതിരെ വന്ന വാഹനത്തില്‍ ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. ‘ആവേശത്തിനും മത്സരയോട്ടത്തിനും ആയുസ്സ് ഒട്ടുമില്ല. ഓര്‍മ്മിക്കുക ഒരു നിമിഷം മതി ജീവനും ജീവിതവും മാറിമറിയാന്‍..ഇടിയ്ക്ക് ശേഷം വീഴുമ്പോള്‍ ആ ഹതഭാഗ്യന്റെ ഹെല്‍മെറ്റ് ഊരിത്തെറിച്ചിട്ടുമുണ്ടായിരുന്നു. ചിന്‍സ്ട്രാപ്പ് ശരിയായ വിധത്തില്‍ ഇടാത്തതാകാം കാരണം.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു ബസിലെ ക്യാമറയില്‍ പതിഞ്ഞ അപകടരംഗമാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്.

Leave a Reply