‘ഇരുമെയ്യാണെങ്കിലും…, കാലന്റെ കയറാണീ ടയറുകള്‍…!’; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

0

കൊച്ചി: പരിമിത റോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാക്കുന്നു. നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. അതിനാല്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ ഇതിനെ ഗൗരവത്തോടെ കാണണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply