ബാംഗ്ലൂരില്‍ നിന്നും ലഹരിപദാര്‍ത്ഥങ്ങൾ നാട്ടിലെത്തിച്ച് വില്‍പന; ചങ്ങനാശ്ശേരിയില്‍ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

0

കോട്ടയം: ചങ്ങനാശ്ശേരിയിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവൽ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികൾ ചെയ്യുന്നവരുമാണ്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച് വിൽപന നടത്തിവരികയായിരുന്നു.ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പ്രതികളിൽനിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടുന്നതിൽ എക്‌സൈസ് സൈബർ വിങ്ങിന്റെ സഹായവും ലഭിച്ചിരുന്നു.

ദൗത്യത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ. ബിനോദ്, അനു. വി. ഗോപിനാഥ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. വിനോദ്, എസ്. രാജേഷ് , കെ.സി. ബൈജുമോൻ, നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. വിനോദ്കുമാർ, കെ.എൽ. സജീവ്, അജു ജോസഫ്, ശ്യാം ശശിധരൻ, എം.ജി. പ്രദീപ്, കെ.വി. പ്രശോഭ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.വി. സബിത, ഡ്രൈവർമാരായ അജയകുമാർ അനിൽ എന്നിവരും പങ്കെടുത്തു.

Leave a Reply