Saturday, March 22, 2025

ജാതി, മതം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് തേടരുത്:തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിലുള്ളത്.

ജാതി,സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍, വ്യാജപ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വ്യക്തിഹത്യ നടത്തുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല. സാമൂഹിക മാധ്യമത്തിലും ഇത്തരം മാനദ്ണ്ഡങ്ങള്‍ പാലിക്കണം.മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.

Latest News

സൂരജ് വധക്കേസ് വിധി, പതിവുപല്ലവി തുടർന്ന് CPM; “കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികൾ”; പ്രതികളെ സംരക്ഷിക്കുമെന്ന് എംവി ജയരാജന്റെ ഉറപ്പ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം. പ്രതികൾ അപരാധം ചെയ്തിട്ടില്ലെന്ന വാദവുമായി സിപിഎം കണ്ണൂർ ജില്ലാ...

More News