‘സൈബര്‍ ഡിവൈഎസ്പിയാണ് വിളിക്കുന്നത്’; വിദേശത്തു നിന്ന് വാട്‌സ് ആപ്പ് കോള്‍ വരാറുണ്ടോ? ശ്രദ്ധിക്കുക

0

തിരുവനന്തപുരം: വിദേശത്തുനിന്ന് വാട്‌സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ്. അപരിചിതരായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പ്.

സൈബര്‍ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് കോളുകള്‍ വരിക. താങ്കളുടെ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറയും. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യും. ഇതില്‍ ഭയപ്പെടുന്ന സ്ത്രീകളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളിച്ച് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഇത്തരത്തിലാണ് തട്ടിപ്പിന്റെ രീതി.

അപരിചിതമായ വിദേശ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കാതിരിക്കുക എന്നത് മാത്രമാണ് വഴിയെന്നും എല്ലാത്തരം സൈബര്‍ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങള്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും പൊലീസ് പറയുന്നു.മാജിക്‌സ് എന്ന സന്നദ്ധ സംഘടനയുമായും ഐഎംഎയുമായും സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവില്‍ നടപ്പിലാക്കിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

Leave a Reply