തിരുവനന്തപുരം: നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.’നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിയമത്തിന്റെ വിലങ്ങുകള്‍ വീഴാം.’- കേരള പൊലീസ് കുറിച്ചു.