സി.എസ്.ഐ.ആര്‍ – നിസ്റ്റ് സംഘടിപ്പിക്കുന്ന ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോൺക്ലേവ് 26 ന്

0

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട് സി.എസ്.ഐ.ആര്‍ – നിസ്റ്റ് ആസ്ഥാനത്തെ ഭട്ട്നഗര്‍ ഓഡിറ്റോറിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക.ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ഡി.എസ്.ഐ.ആര്‍ സെക്രട്ടറിയും സി എസ് ഐ ആർ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍ കലൈസെല്‍വി അധ്യക്ഷത വഹിക്കും.ന്യൂഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.എം.ശ്രീനിവാസ്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്നോളജി ഡയറക്ടര്‍ ഡോ.സഞ്ജയ്‌ ബെഹാരി, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കൺട്രോള്‍ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ശ്രീകല എസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ജോസഫ് ബെനാവെന്‍, നാഗ്പൂര്‍ ഐ.സി.എം.ആര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപേഷണൽ ഹെൽത്ത് ഡയറക്ടര്‍ ഇന്‍ചാര്‍ജും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറോളജിയിലെ ബി.എസ്.എല്‍ – 4 ഫെസിലിറ്റി വിഭാഗം മേധാവിയുമായ ഡോ. പ്രഖ്യാ യാദവ് , തിരുവനന്തപുരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ ഖാന്‍, സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജെ. ചന്ദ്ര ബാബു എന്നിവര്‍ കോൺക്ലേവിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ബയോമെഡിക്കൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും അതിൻ്റെ പ്രാധാന്യവും ചർച്ച ചെയ്യുമെന്ന് കോൺക്ലേവിന് നേതൃത്വം നൽകുന്ന സിഎസ്ഐആർ- നിസ്റ്റ് ഡയറക്ടർ ഡോ.സി.അനന്ദരാമകൃഷ്ണൻ പറഞ്ഞു. സിഎസ്ഐആർ-നിസ്റ്റ് ബയോമെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ വിവിധ മാലിന്യ സംസ്കരണ മാർഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും പരിസ്ഥിതി ക്ഷേമവും ആഗോള സുസ്ഥിരതയുമാണ് സിഎസ്ഐആർ നിസ്റ്റിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ പ്രമുഖ മെഡി. കോളജ്, ആശുപത്രി എന്നിവടങ്ങളിലെ വിദഗ്ദ്ധർ, നയരൂപകർത്താക്കൾ,എൻജിഒ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 250 ൽ അധികം ഡെലിഗേറ്റ്സുകൾ കോൺക്ലേവിൽ പങ്കെടുക്കും.

Leave a Reply