ഗന്ധര്‍വന്‍ എന്ന് വിശ്വസിപ്പിച്ചു; സുഹൃത്തിന്റെ അമ്മയെ പലതവണ പീഡിപ്പിച്ചു: കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ കേസ്

0

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തത്. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗവിവരം പുറത്തുവന്നത്. പൂജയുടെ ഭാഗമായി ഗന്ധർവനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലതവണ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തുവെന്ന് നിതീഷ് പൊലീസിനോട് സമ്മതിച്ചു. കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമൻറും മോഷ്ടിച്ചതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. വർഷങ്ങളായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണ കേസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.

വിജയന്‍റെ കുടുംബത്തിൽ എത്തിയ നിതീഷ് പലതും പറഞ്ഞ് കുടുംബത്തിലുള്ളവരെ തന്‍റെ വരുതിയിലാക്കി. വീട്ടിൽ ഗന്ധർവൻ എത്തുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും ഇയാൾ നടത്താറുണ്ടായിരുന്നു. ഗന്ധര്‍വന്‍റേതാണെന്ന് പറഞ്ഞ് കത്തുകള്‍ എഴുതി വീടിന്‍റെ പലഭാഗത്തു വെക്കുമായിരുന്നു. ഇയാള്‍ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിഷ്ണുവിന്‍റെ അമ്മയേയും സഹോദരിയേയും കൗണ്‍സിലിങ്ങിന് വിധേയരാക്കുന്നുണ്ട്.കൂട്ടുപ്രതിയായ വിഷ്ണുവിന്‍റെ അച്ഛന്‍ വിജയനേയും വിഷ്ണുവിന്‍റെ സഹോദരിക്ക് ജനിച്ച തന്‍റെ കുഞ്ഞിനേയുമാണ് നിതീഷ് കൊലപ്പെടുത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്.

Leave a Reply