വീണ്ടും കെഎസ്ഇബിയുടെ വാഴ വെട്ട്; വൈദ്യുതി കമ്പിക്ക് കീഴിലെന്ന് പറഞ്ഞ് നശിപ്പിച്ചതായി കര്‍ഷകന്‍

0

തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്.നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്. ഇന്നലെ വൈകീട്ട് വാഴത്തോട്ടത്തില്‍ വന്നപ്പോഴാണ് വാഴ വെട്ടിയിട്ടതായി കാണുന്നത്. എട്ടോളം വാഴകള്‍ വെട്ടി നശിപ്പിച്ചതായിട്ടാണ് മനോജ് പറയുന്നത്.

കുലച്ച വാഴകളും വെട്ടി നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നതായി മനോജ് പറയുന്നു. നേരത്തെ തൃശൂര്‍ ചൂലൂരില്‍ കെഎസ്ഇബി വാഴവെട്ട് നടത്തിയത് ഏറെ വിവാദമായിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് അന്ന് കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply