കൊച്ചി: ഒരു കലാകാരന്‍ എപ്പോഴും പ്രേക്ഷകരുടെ അടിമയാണെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. ഒരു കലാകാരന് പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മനസ്സ് ഉണ്ടായിരിക്കണം. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഒരു കലാകാരനുണ്ട്. അതിന് സാധിക്കില്ലെന്ന് പറയാന്‍ കലാകാരന്മാര്‍ക്ക് അവകാശമില്ലെന്നും ഗോപി ആശാന്‍ പറഞ്ഞു.
ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നളചരിതത്തിലെ നളനാണ് തന്നെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമെന്ന് ഗോപി ആശാന്‍ പറഞ്ഞു. വികാരാധീനനായ കാമുകന്‍ മുതല്‍ ദുഃഖിതനായ കഥാപാത്രമായി വരെ നളന്‍ വരുന്നുവെന്ന് ഗോപി ആശാന്‍ കൂട്ടിച്ചേര്‍ത്തു.