റോഡു മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറി ഇടിച്ചു; വയോധികന്‍ മരിച്ചു

0

കൊച്ചി: കൊച്ചി നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം.റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എംസാന്‍ഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ അബ്ദുള്‍ സത്താര്‍ മരിച്ചു.

Leave a Reply