എംഎല്‍എയുടെ കാറിന് മുന്നില്‍ കാട്ടാനക്കൂട്ടം; റോഡില്‍ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ നേരം

0

ചെന്നൈ: വാല്‍പ്പാറ എംഎല്‍എ അമുല്‍ കന്തസ്വാമിയുടെ വാഹനത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം. പൊള്ളാച്ചി റോഡില്‍ അയ്യര്‍പാടിക്ക് സമീപമാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. എംഎല്‍എ വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചി പോകുന്നതിനിടെയാണ് റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത്.

കുട്ടിയാനയുള്‍പ്പടെ ഏഴ് ആനകളാണ് ഒരു മണിക്കൂറിലേറെ നേരം റോഡില്‍ നിലയുറപ്പിച്ചത്. ഇതേ തുടര്‍ന്ന് എംഎല്‍എയുടെയും നിരവധി സഞ്ചാരികളുടെയും വാഹനം ഏറെ നേരം റോഡില്‍ കുടുങ്ങി. പിന്നീട് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.പതിവായി കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലമാണ് ഈ പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു. വാഹന ഗതാഗതം സുഗമാക്കിയിട്ടുണ്ട്.

Leave a Reply