ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 56 കാരന്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം.

മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ തുളസി ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതിയെ അയിരൂര്‍ എസ്എച്ച്ഒ വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply