‘ലോട്ടറി രാജാവ്’ ഡിഎംകെയ്ക്ക് മാത്രമായി നല്‍കിയത് 509 കോടി; ബോണ്ടിന്റെ 37 ശതമാനവും സ്റ്റാലിന്റെ പാര്‍ട്ടിക്ക്

0

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടീന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസ് ഡിഎംകെയ്ക്ക് ഇലക്ട്രല്‍ ബോണ്ടായി നല്‍കിയത് 509 കോടി രൂപ. ഡിഎംകെയ്ക്ക് ഇലക്ട്രല്‍ ബോണ്ടായി ആകെ കിട്ടിയ 656.5 കോടിയില്‍ 77ശതമാനവും സാന്റിയാഗോ മാര്‍ട്ടീന്റെതാണ്. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ പുതിയ കണക്കുകള്‍ കമ്മീഷന്‍ പുറത്തുവിട്ടിരുന്നു

ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാര്‍ട്ടീന്റെ കമ്പനി നല്‍കിയ 1368 കോടിയില്‍ 37 ശതമാനമാണ് ഡിഎംകെയ്ക്ക് നല്‍കിയത്. 509 കോടി രൂപയാണ് മാര്‍ട്ടീന്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ സ്റ്റാലിന്റെ പാര്‍ട്ടിക്ക് നല്‍കിയത്. ഡിഎംകെയ്ക്ക് മേഘ എന്‍ജിനിയറിങ് ലിമിറ്റഡ് 105 കോടിയും സണ്‍ ടിവി നൂറ് കോടിയും ഇന്ത്യ സിമിന്റസ് 14 കോടി രൂപയും നല്‍കി.ബോണ്ട് അവതരിപ്പിച്ച 2018 മുതല്‍ ലഭിച്ച തുകയുടെയും ദാതാക്കളുടെയും വിവരങ്ങള്‍ ഡിഎംകെ ഉള്‍പ്പെട ചുരുക്കം ചില പാര്‍ട്ടികള്‍ മാത്രമാണ് പുറത്തുവിട്ടത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും അടക്കമുള്ള ആദ്യ മൂന്നുസ്ഥാനക്കാര്‍ ദാതാക്കളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയില്ല. ഈ കാലയളവില്‍ ബിജെപിക്ക് 6987.4 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 1396.94 കോടിയും കോണ്‍ഗ്രസിന് 1334.37 കോടിയുമാണ് ലഭിച്ചത്. 1322 കോടിയുമായി ബിആര്‍എസ് ആണ് നാലാംസ്ഥാനത്ത്.

ഡിഎംകെയെ കൂടാതെ എഐഎഡിഎംകെ, എന്‍സിപി, എഎപി, ജെഡിയു, ജെഡിഎസ്, നാഷണല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (ഗോവ), എസ്ഡിഎഫ് തുടങ്ങിയ പാര്‍ട്ടികളാണ് പൂര്‍ണവിവരങ്ങള്‍ നല്‍കിയത്.

Leave a Reply