Saturday, March 22, 2025

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ഇന്റലിജന്‍സ് ടീം; തെരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതിവകുപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതിവകുപ്പ്. കേരളത്തിലുടനീളം നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍കംടാക്സ് ഡയറക്ടര്‍ ജനറല്‍ ദേബ്ജ്യോതിദാസ് പറഞ്ഞു.കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ജില്ലാതലത്തില്‍ ഇന്റലിജന്‍സ് ടീമിന് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും അതിര്‍ത്തിജില്ലകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് പണം കൈവശംവയ്ക്കാന്‍ പരിധിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കേണ്ടിവരും. സംശയകരമായ ബാങ്ക് ഇടപാടുകളും പരിശോധിക്കും. കൊടകര കുഴല്‍പ്പണക്കേസിലെ പണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest News

സൂരജ് വധക്കേസ് വിധി, പതിവുപല്ലവി തുടർന്ന് CPM; “കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികൾ”; പ്രതികളെ സംരക്ഷിക്കുമെന്ന് എംവി ജയരാജന്റെ ഉറപ്പ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം. പ്രതികൾ അപരാധം ചെയ്തിട്ടില്ലെന്ന വാദവുമായി സിപിഎം കണ്ണൂർ ജില്ലാ...

More News