102 ലോക്‌സഭാ സീറ്റുകള്‍ ഏപ്രില്‍ 19ന് വിധിയെഴുതും; ആദ്യ ഘട്ട വിജ്ഞാപനം ഇറങ്ങി

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഏപ്രില്‍ 19നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.

17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാര്‍ 4, പശ്ചിമ ബംഗാള്‍ 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ്. മാര്‍ച്ച് 27 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മാര്‍ച്ച് 28നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30.

Leave a Reply