ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു; മലപ്പുറത്ത് സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ

0

മലപ്പുറം: സ്വകാര്യ ക്ലിനിക്കിൽ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്. ഇദ്ദേഹം മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായി ജോലി ചെയുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെയാണ് അബ്ദുൽ ജലീൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നത്.

അബ്ദുൽ ജലീൽ ഡ്യൂട്ടി സമയത്ത് മറ്റ് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതായി വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here