വന്യമൃഗ ശല്യം; വയനാട്ടില്‍ ഇടത്-വലത് മുന്നണികളുടെ ഹര്‍ത്താല്‍ തുടങ്ങി, പോളിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

0

കല്‍പ്പറ്റ: വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇടതുമുന്നണിയും വലതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ജില്ലയില്‍ 20ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേരാണ് വയനാട്ടില്‍ മരിച്ചത്. അതിനിടെ ഒരാഴ്ചയായിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഖ്‌ന പിടികൊടുത്തിട്ടില്ല. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് ചെറിയമല ജംഗ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

Leave a Reply