കൽപ്പറ്റ: വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തിൽ വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുൻനിർത്തി അടച്ചത്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്.