വന്യജീവി ആക്രമണം; മൂന്നാറില്‍ കണ്‍ട്രോള്‍ റൂം

0

ഇടുക്കി: വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനം. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തിരുന്നു.

വയനാട് മാതൃകയില്‍ ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. ആനത്താരയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം സജീകരിക്കും. പ്രശ്‌ന മേഖലയില്‍ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തില്‍ ജീവനുകള്‍ പൊലിയാതിരിക്കാനുള്ള മുന്‍ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here