സ്കൂളിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; 14കാരിക്ക് ഗുരുതര പരിക്ക്

0

കോഴിക്കോട്: ഉള്ളിയേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 14കാരന് ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ സ്കൂളിൽ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡിൽ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.

Leave a Reply