കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

0

കോഴിക്കോട്: കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മുക്കം ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിന്‍. കളിക്കുന്നതിനിടെ ഫാംഹൗസിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply