ഇടതുവശത്ത് കൂടെ എപ്പോഴൊക്കെ മറികടക്കാം?; മാർഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

0

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. പലപ്പോഴും അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോള്‍ മുന്നിലെ വാഹനം വലത്തോട്ടോ ഇടത്തോട്ടോ തിരിയാന്‍ സിഗ്നല്‍ ഇട്ടാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

മുന്‍പിലുള്ള വാഹനം വലത്തോട്ട് തിരിയാനായി സിഗ്‌നലുകള്‍ തന്ന ശേഷം തിരിയാനായി റോഡിന്റെ മധ്യഭാഗത്തേക്കെത്തിയാല്‍ മറ്റു അപകടങ്ങളും ഒന്നും ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രം ഇടതുവശത്ത് കൂടെ മറികടക്കാവൂ എന്ന് വീഡിയോ സഹിതമുള്ള പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. ഇടത്തോട്ട് സിഗ്നല്‍ ഇട്ട് കാർ തിരിയാന്‍ തുടങ്ങുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ബൈക്ക് യാത്രക്കാരന്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പ്:

മുന്‍പിലുള്ള വാഹനം വലത്തോട്ട് തിരിയാനായി സിഗ്‌നലുകള്‍ തന്ന ശേഷം തിരിയായനായി റോഡിന്റെ മധ്യഭാഗത്തേക്കെത്തിയാല്‍ മറ്റു അപകടങ്ങളും ഒന്നും ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രം ഇടതുവശത്ത് കൂടെ മറികടക്കാം.

അതുപോലെ മള്‍ട്ടി ലയിന്‍ ട്രാഫിക്കില്‍ സുരക്ഷിതമായി മറികടക്കാന്‍ മറ്റു പ്രതിബന്ധങ്ങളില്ലെങ്കില്‍ ഇടതു വശത്തുകൂടി ശ്രദ്ധാപൂര്‍വം മറികടക്കുന്നതിനും തെറ്റില്ല.

മറ്റൊരു സന്ദര്‍ഭങ്ങളിലും ഇടതു വശത്തുകൂടെ മറികടക്കരുത്.

ഏതെങ്കിലും വശങ്ങളിലേക്ക് തിരിയുമ്പോള്‍ വളരെ നേരത്തേ സിഗ്‌നലുകള്‍ നല്‍കി,കണ്ണാടി നോക്കി വാഹനങ്ങളില്ല എന്നുറപ്പാക്കിയ ശേഷം ഷോള്‍ഡര്‍ ചെക്ക് ചെയ്ത് ബ്ലൈന്‍ഡ് സ്‌പോട്ട് നിരീക്ഷിച്ച ശേഷം മാത്രം തിരിക്കുക.

Leave a Reply