ബഹിരാകാശത്തു വച്ച് എന്തു കഴിക്കും?; ഗഗൻയാൻ ദൗത്യത്തില്‍ പരിശീലനം എന്തൊക്കെ?, വിശദാംശങ്ങള്‍

0

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനു വേണ്ടിയുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളികൂടിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. സഞ്ചാരികളെ ‘വ്യോമനോട്ട്’ എന്നാണ് അറിയപ്പെടുക.

2021ലാണ് റഷ്യയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ഇവർ ഇന്ത്യയില്‍ തിരിച്ചെത്തിയത്. റഷ്യയുടെ റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. പ്രത്യോക മാനദണ്ഡങ്ങള്‍ പാലിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം3) റോക്കറ്റിനെ പരിഷ്‌കരിച്ചാണ് ഗഗന്‍യാന്‍ യാത്രികരെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. 9023 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിക്ഷേപണത്തിന്റെ 16–ാം മിനിറ്റിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കും. 7 ദിവസത്തിനു ശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക.

പരിശീലനം എങ്ങനെ?

റഷ്യയിലെ ഗാഗറിയന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററില്‍ നടന്ന പരിശീലനത്തില്‍ ബഹിരാകാശത്തു പോകുമ്പോഴുള്ള അന്തരീക്ഷം, റേഡിയേഷന്‍, ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാതാകെ വന്നില്‍ അതിജീവിക്കുന്നതെങ്ങനെ എന്നടക്കമുള്ളവ ഘട്ടം ഘട്ടമായി പരിശീലിപ്പിച്ചു.

ഗുരുത്വാകര്‍ഷണ ബലം പൂജ്യമാകുന്ന അവസ്ഥയില്‍ ഫ്‌ലൈറ്റ് സ്യൂട്ട് ധരിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും പരിശീലിപ്പിച്ചു. 2021 ല്‍ മടങ്ങിയെത്തിയ പൈലറ്റുമാര്‍ക്ക് ബെംഗളൂരുവിലായിരുന്നു തുടര്‍ന്നുള്ള പരിശീലനം. എന്‍ജിനീയറിങ്, ഗഗന്‍യാന്‍ ഫ്‌ലൈറ്റ് സിസ്റ്റം, ബഹിരാകാശ വാഹനത്തിന്റെ രൂപഘടന, പ്രൊപ്പല്‍ഷന്‍, എയ്‌റോ ഡൈനാമിക്‌സ്, റോക്കറ്റിന്റെയും സ്‌പേസ് ക്രാഫ്റ്റിന്റെയും അടിസ്ഥാന പാഠങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശീലിപ്പിച്ചു.

യോഗ, എയ്‌റോ മെഡിക്കല്‍ ട്രെയിനിങ്, പറക്കല്‍ പരിശീലനം തുടങ്ങിയവരും ശരീരിക പരിശീലനത്തില്‍ ഉള്‍പ്പെടുന്നു.

എന്താണ് ബഹിരാകാശത്ത് കഴിക്കുന്നത്?

ഗഗൻയാൻ യാത്രികർക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണങ്ങളിൽ ഇഡ്ഡലിയും സാമ്പാറും വരെ ഉൾപ്പെടുത്തും. ഡിആർഡിഒയുടെ കീഴിലുള്ള മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയാണ് മെനു തയാറാക്കുന്നത്.

ഇഡലി, ഉപ്പുമാവ്, ബിരിയാണി, വെജിറ്റബിള്‍ പുലാവ്, ദാല്‍ കറി, മിക്‌സഡ് വെജിറ്റബിള്‍ കറി, ചിക്കന്‍ കുറുമ തുടങ്ങിയവയാണ് ഭക്ഷണങ്ങള്‍. ഈ ആഴ്ചകളോളം കേടു കൂടാതെ സൂക്ഷിക്കാനാകുന്ന ‘റെഡി ടു ഈറ്റ്’ രീതിയിലാണ് തയ്യാറാക്കുന്നത്. വെള്ളവും ജ്യൂസും കൊണ്ടുപോകാൻ പ്രത്യേകം പാക്കിങ്ങുകളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here