വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ‘ആകായ്’ എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും പങ്കുവെച്ചു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2021 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ കുഞ്ഞ് ‘വാമിക’യുടെ ജനനം.

തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് കുഞ്ഞു പിറന്ന കാര്യം നമ്പതികള്‍ ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. ”ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു’, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

Leave a Reply