‘വെള്ള കാറിലെത്തി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു’; പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി 12കാരന്‍, ഒടുവില്‍

0

കൊച്ചി: മട്ടാഞ്ചേരിയില്‍ വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരന്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.പൊലീസെത്തി സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.

Leave a Reply