യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്; സീറ്റ് വിഭജനം പൂര്‍ത്തിയാക്കും

0

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മൂന്നാം സീറ്റ് ചോദിച്ച് മുസ്ലിം ലീഗ് രംഗത്തു വന്നത് സീറ്റു വിഭജനത്തില്‍ വെല്ലുവിളിയായിരുന്നു. ഇതില്‍ ഇന്നത്തെ യോഗത്തോടെ പരിഹാരമായേക്കും.

മൂന്നു സീറ്റ് വേണമെന്ന ആവശ്യം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായാണ് സൂചന. മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടേക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്നതിലും തീരുമാനമുണ്ടായേക്കും.

ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥി കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് സൂചന. ഇടതുമുന്നണി കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് തന്നെയായിരിക്കും നല്‍കുക.

Leave a Reply