ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

0

ബംഗളൂരു: ബംഗളൂരു കമ്മനഹള്ളിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം സ്വദേശികളായ രണ്ട് യുവക്കളാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply