ആംബുലൻസിൽ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

0

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു , പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തൽ നടത്താനാണ് സംഘം ഈ മാർഗം തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആംബുലൻസ് ആണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply