മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണം, ബില്‍ക്കിസ് ബാനു കേസിലെ പ്രതി പരോള്‍ അപേക്ഷയുമായി കോടതിയില്‍

0

ഗാന്ധിനഗര്‍: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രമേഷ് ചന്ദന പരോള്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. തന്റെ മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് പരോളിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 5 ന് മറ്റൊരു കുറ്റവാളി പ്രദീപ് മോഡിയക്ക് ഹൈക്കോടതി പരോള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് രമേഷ് ചന്ദന കോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 5 മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ചന്ദനയുടെ അഭിഭാഷകന്‍ ഖുശ്ബു വ്യാസ് ജസ്റ്റിസ് ദിവ്യേഷ് ജോഷി കോടതിയെ അറിയിച്ചു. വിഷയം പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് ഷെഡ്യൂള്‍ ചെയ്യാനും കോടതി നിര്‍ദേശം നല്‍കി.ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജനുവരി 21 ന് അര്‍ധരാത്രിയാണ് കീഴടങ്ങിയത്. കീഴടങ്ങാനായി സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്.

Leave a Reply