തൃശൂര്‍: യുവാവിന്റ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാടാണ് യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യുവാവിന് പരിക്കില്ല.
ഫോണ്‍ അടുത്തുവെച്ച് മുഹമ്മദ് ഫഹീം ഉറങ്ങുന്നതിനിടെയായിരുന്നു ഫോണ്‍പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കിടക്കയുടെ ഒരു ഭാഗം കത്തിനശിച്ചു.