‘രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കുന്ന വിധി’; ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയെ സമീപിക്കും; കെകെ രമ

0

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷവിധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെകെ രമ. പ്രതികള്‍ക്ക് പരമാധി ശിക്ഷ നേടിക്കൊടുക്കുന്നതിനൊപ്പം കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ പ്രതികളും നിയമത്തിന്റെ മുന്നില്‍ വരാത്ത സാഹചര്യത്തില്‍ മേല്‍കോടതിയെ സമീപിക്കും. നിയമപോരാട്ടം തുടരുമെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നു കെകെ രമ പറഞ്ഞു. കേസിന്റെ ഭാഗമായി തങ്ങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും രമ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here