തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ ആക്രമത്തില്‍ ആശുപത്രി ജീവനക്കാരിക്ക് മര്‍ദനമേറ്റു. ആശുപത്രിയിലെ ട്രോമ കെയര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ബേസ്മെന്റ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ റേഡിയോഗ്രാഫി സെക്ഷനിലായിരുന്നു യുവാവിന്റെ ആക്രമണം. ആക്രമണത്തില്‍ യന്ത്രസാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. സ്‌കാന്‍ ചെയ്യാന്‍ എത്തിയ യുവാവ് പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ടെക്നീഷ്യനായ ജീവനക്കാരിയുടെ യുവാവ് കഴുത്തില്‍ കുത്തി പിടിച്ചതായും പരാതിയില്‍ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ജീവനക്കാരിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ ഡോക്ടര്‍ അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തിയാണ് ആക്രമാസക്തനായി നിന്നിരുന്ന യുവാവിനെ ബലമായി കീഴപ്പെടുത്തിയത്.