‘പ്രസിഡന്റേ ക്യാമറയും മൈക്കും ഓണാണ്’; പ്രതിപക്ഷ നേതാവിനെതിരെ അസഭ്യപ്രയോഗവുമായി കെ സുധാകരന്‍; തടഞ്ഞ് നേതാക്കള്‍

0

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലപ്പുഴയിലെ സമരാഗ്നിപരിപാടിക്കിടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്.

‘ഓനെയൊന്ന് വിളിച്ചുനോക്കപ്പാ എവിട്യാള്ളതെന്ന്. എന്താ ഇയാള്‍ ഇങ്ങനെയെന്ന്….. (അസഭ്യ പ്രയോഗം). പത്രക്കാരോട് പറഞ്ഞിട്ട്. ഇത് എന്തൊരു മോശമാണ്’ കെ സുധാകരന്‍ പറഞ്ഞു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന ഷാനി മോള്‍ ഉസ്മാന്‍ ഇടപെട്ട് പ്രസിഡന്റേ സംസാരിക്കരുത്. ക്യാമറയും മൈക്കും ഓണാണെന്ന് പറയുകയായിരുന്നു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.രാവിലെ പത്തുമണിക്കായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ പതിനൊന്നുമണിയായിട്ടും വിഡി സതീശന്‍ എത്താത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം.

Leave a Reply