മരുന്നിന്റെ കുറിപ്പടിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞു; കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി

0

തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിനി ഷീബ ജോയി ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനാണു കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുന്‍പ് ബാഗും ഫോണും ഷാളും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് മാറ്റിവച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.കൈവരിയില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കു ചാടുകയായിരുന്നു. ഇതുകണ്ട ബൈക്ക് യാത്രികന്‍ നാട്ടുകാരെ വിവരം അറിയിച്ച് തിരച്ചില്‍ നടത്തി. പിന്നീട് സ്‌കൂബ ഡൈവര്‍മാരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവും സ്ഥലത്ത് എത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.

Leave a Reply