മണിക്കൂറുകള്‍ നീണ്ട ദൗത്യം; മലയാറ്റൂരില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി

0

കൊച്ചി; മലയാറ്റൂരില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. പുറത്തെത്തിയ ഉടനെ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി.

മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാന വീണത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. രാവിലെ പത്തുമണിയോടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്.കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാല്‍ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. വനമേഖലയ്ക്ക് സമീപമായതിനാല്‍ പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്.

Leave a Reply