മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

0

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

വീണാ വിജയനെയും അവരുടെ കമ്പനിയെയും സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സിഎംആര്‍എല്‍ കമ്പനിക്ക് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട കാര്യങ്ങള്‍, സിഎംആര്‍എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്പനി സിഎംആര്‍എല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here